Monday, November 5, 2012

 സഖര്‍ ന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ , അബൂ ഹുറൈറ ആയ  കഥ (ചരിത്രം )




               അന്നും എന്നത്തേയും  പോലെ ,അബ്ദുര്‍റഹ്മാന്‍ , നബി(സ)യുടെ സന്നിധിയിലേക്ക് പുറപ്പെടാന്‍ തന്റെ വസ്ത്രം ധരിക്കാന്‍ എടുത്തപ്പോള്‍ അതിന്റെ നീളന്‍ കുപ്പായക്കായ്യിന്റെ ഉള്ളില്‍ ഒരു പൂച്ചക്കുഞ്ഞ് കിടന്നു സുഖമായി ഉറങ്ങുന്നു ...! വലിയ വിശാലമായ കുപ്പായക്കൈ ഉള്ള വസ്ത്രം ,ആ കുഞ്ഞിനെ ഉണര്‍ത്താതെ ധരിച്ചു കൊണ്ട് , അദ്ദേഹം തങ്ങളുടെ സന്നിധിയിലേക്ക് പുറപ്പെട്ടു .... സദസ്സിലെത്തിയതും , നബി തങ്ങള്‍ (സ) കൈ ഉയര്‍ത്തി ഉറക്കെ വിളിച്ചു ..."യാ അബാ ഹുരൈരാ.....(പൂച്ച ക്കുഞ്ഞിന്റെ പിതാവേ ...)",
         സദസ്സ് പിരിഞ്ഞതും അബ്ദുര്‍റഹ്മാന്‍ , മറ്റു സ്വഹാബാക്കളോട് പ്രഖ്യാപിച്ചു ...ഇന്ന് മുതല്‍ ഞാന്‍ അബൂ ഹുറൈറ എന്ന് വിളിക്കപ്പെടട്ടെ....! എന്റെ പ്രവാചകന്‍ (സ) ,എന്നെ വിശേഷിപ്പിച്ചതാനങ്ങനെ ...അത് മതി എനിക്ക്......!
       പിന്നീട് ഏറ്റവും കൂടുതല്‍ ഹദീഥ് നിവേദകരുടെ ഗണത്തില്‍ പെട്ട ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതും ഇതേ.. അബൂ ഹുറൈറ തന്നെ......!


(സെന്‍ട്രല്‍ ജും-അ മസ്ജിദ് ഇമാം, ഹാഫിദ് നൌഫല്‍ കൌസരി യുടെ , 31.10.12 ,ഞായറാഴ്ചയിലെ ഖുര്‍-ആന്‍ ക്ലാസ്സില്‍നിന്നും...)









No comments:

Post a Comment