Monday, February 18, 2013

അസ്സലാമു അലൈക്കും ,
              ബിസ്മില്ലാഹിര്‍  റഹ്മാനിര്‍  റഹീം ....അസ്സലാത്തു വസ്സലാമു അലാ അശ്രഫില്‍ മൂര്‍-സലീന്‍ ,വാ ആലിഹി വാ സഹ്ബിഹീ  വാ സല്ലം .....അമ്മാ ബ-അദ് ,
             
               ഞാന്‍ അറിഞ്ഞു കൊണ്ട് ഒരു വലിയ സംഭവം തുടങ്ങി വയ്ക്കുകയാണ് ....., അതിന്റെ തുടര്‍ച്ച എന്താകുമെന്നു അറിയില്ല (കാരണം എനിക്ക് എന്നെ നന്നായി അറിയാം..!)
             
                   1977 ല്‍ ആമിനാ ബുക്സ് പ്രസിദ്ധീകരിച്ച , ഇമാം അബൂഹാമിദുല്‍ ഗസ്സാലി (റ ) തങ്ങളുടെ ഇഹിയാ ഉലൂമിദ്ധീന്‍ മലയാള  പരിഭാഷ ഞാന്‍ ബ്ലോഗിലൂടെ പകര്‍ത്തുകയാണ് ഇന്ഷാ അല്ലാഹ് ....
                    ഇത് 36 വാല്യങ്ങള്‍ ഉള്ള ,ഇസ്ലാമിലെ ഏറ്റവും വിലപ്പെട്ട കര്‍മ ശാസ്ത്ര ഗ്രന്ഥമാണ് ...ഇതിന്റെ ഇന്റര്‍നെറ്റ്‌ പകര്‍പ്പ് എടുക്കുന്ന ആള്‍ എന്നതില്‍ കവിഞ്ഞു ,ഒരു കൂട്ടിചേര്‍ക്കലും നടത്തുവാനുള്ള ധൈര്യം എനിക്കില്ല .....അങ്ങനെ സംഭവിച്ചാലുള്ള  ദുഷ്ഫലങ്ങള്‍ മുഴുവന്‍ അറിയില്ലെങ്കിലും അത് അല്ലാഹുവിന്റെ അങ്ങേയറ്റത്തെ കോപത്തെ ക്ഷണിച്ചു വരുത്തലാകുമെന്നു ഞാന്‍ ഭയത്തോടെ തിരിച്ചറിയുന്നു.....അല്ലാഹു നമ്മെ ഏവരെയും അവന്റെ മഹല്ല് ഫദുലായ കാരുണ്യം കൊണ്ട് അവിടുത്തെ ഇഷ്ടക്കാരോട് ചേര്‍ത്തി വെക്കുമാരാകട്ടെ....!ആമീന്‍
                    പകര്‍പ്പ് എടുക്കുംപോള്‍ ഒന്ന് വിട്ടുപോകാന്‍ പാടില്ലാത്തതുകൊണ്ട്, തുടക്കം മുതല്‍ അതായത് ആ വിശുദ്ധ പരിഭാഷയുടെ  ഒന്നാം പേജ് മുതല്‍ ആരംഭിക്കുന്നതാണ് .... അതും ധാരാളം നന്മകള്‍ ആണ് , കാരണം നമ്മുടെ മഹാന്മാരായ ഉസ്താദ് മാരും സയ്യിദന്മാരും ആണ് ആമുഖതിലുള്ളവര്‍ .......അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ....ആമീന്‍