Thursday, November 24, 2011

ഒരു അധ്യാപനം .., കൂര്‍-ആനില്‍ നിന്നു.....

അസ്സലാമു അലൈക്കും,
                          അല്ലാഹുവിന്റെ വചനമായ പരിശുദ്ധ  ഖുര്‍-ആനിലെ  അധ്യായം 4 നിസ്സാ ഇല്‍  22,  23, 24, വാചകങ്ങളിലായി നികാഹിന്റെ അവകാശികളെ നിര്‍ണയിക്കുന്നുണ്ട് .....അവ താഴെ പറയുന്നവരാണ്....,
 
                                          മാതാക്കള്‍,പുത്രിമാര്‍,സഹോദരിമാര്‍,പിതൃസഹോദരിമാര്‍,മാതൃസഹോദരിമാര്‍,മുലകുടി ബന്ധത്തിലുള്ള മാതാക്കള്‍-സഹോദരിമാര്‍, ഭാര്യാമാതാക്കള്‍,വിവാഹം കഴിഞ്ഞു ശാരീരികമായി ബന്ധപ്പെട്ടതിന്  ശേഷം,അവരുടെ മുന്‍ബന്ധത്തിലുള്ള പുത്രിമാര്‍,,പുത്രന്മാരുടെ ഭാര്യമാരും,(ജീവിച്ചിരിക്കുന്ന )ഭാര്യയുടെ സഹോദരിയും വിവാഹ ബന്ധം വേര്‍പെടുത്താത്ത (മറ്റൊരാളുടെ) ഭാര്യ,..... തുടങ്ങിയവര്‍ ഒഴികെ ഒരു മുസ്ലിമിന് വിവാഹം കൊണ്ട് ബന്ധപ്പെടാവുന്നതാണ്
                         എന്നാല്‍ , നികാഹ് ചെയ്യുകയും , ശാരീരിക ബന്ധം സംഭവിക്കുന്നതിന് മുന്പ് ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മകളെ വിവാഹം ചെയ്യുന്നതിന് വിലക്കില്ല....,
                                  യാ അല്ലാഹ് ഞങ്ങളെ നന്‍മയുടെ മാത്രം വഴിയിലൂടെ ചരിപ്പിക്കുകയും അവിടുത്തെ ദീന്‍ അനുസരിച്ചു, അവിടുത്തെ തൃപ്തി ക്കു പാത്രമായി നാളെ അങ്ങയുടെ മുന്നില്‍ ഹാജരാക്കപ്പെടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണേ തംബുരാനേ ..........
                                യഥാര്‍ത്ഥ ദീന്‍ അനുസരിച്ചു ജീവിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ...ആമീന്‍