Saturday, August 20, 2011

ചില (അ)സാധാരണ വാര്‍ത്തകള്‍ , അങ്ങ്..., അമേരിക്കയില്‍നിന്നും


(ഈ വീഡിയോ ഇസ്ലാം ഓണ്‍ലൈന്‍ ലെ നിന്നും ചേര്‍ക്കുന്നതാണ്, .....സൂക്ഷിക്കുക ഇതില്‍ ഔറത്ത് കൃത്യമായി മറയ്ക്കാത്ത സഹോദരിമാരെ ....കണ്ടേക്കാം... )
വാര്‍ത്ത ഇതാണ്;
കുപ്രസിദ്ധമായ 9/11 സംഭവത്തിന് ശേഷം ഇസ്ലാമിനെ കുറിച്ചു പഠിക്കുന്നവരുടെയും കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നവരുടെയും എണ്ണം ക്രമാനുഗതമായി ഉയരുകയാണത്രേ......
ഒന്നു ചിന്തിക്കുക,.......ഓരോരുത്തരുടെയും ഹിദായത്ത് നു കാരണമായി ഭവിക്കുന്ന കാരണങ്ങള്‍ വളരെ വിചിത്രങ്ങളാണ്. ധാരാളം കൊല കള്‍ ചെയ്തു പെട്ടെന്നു ഒരു നാള്‍ പാപമോചനം തേടി അലഞ്ഞു ഒടുവില്‍ ഒരു പണ്ഡിതന്റ്റെ സഹായത്താല്‍ തൌബ ചെയ്ത ഉടന്‍ മരണപ്പെട്ടു സ്വര്‍ഗപ്രവേശനത്തിന് അര്‍ഹനായ ഒരു ചരിത്രം നമ്മള്‍ കേട്ടിട്ടുണ്ട്.
ഇന്ന്, സെപ്റ്റബെര്‍ 11 ലെ ഭീകരാക്രമണത്തില്‍ കണ്‍മുന്‍പില്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും പെട്ടെന്നു അതി ദാരുണമായി കൊല്ലപ്പെട്ടപ്പോള്‍ ....അത് ഏന്‍ജെല കോളിന്‍സ്   നു അല്ലാഹു പരിശുദ്ധ ഇസ്ലാമിലേക്കുള്ള ,വിജയത്തിലേക്കുള്ള , വഴി തുറന്നു കൊടുത്തു.......അല്ലാഹു അവര്‍ക്കും നമുക്കും ജന്നതുള്‍ ഫിര്‍ദൌസ് ന്റ്റെ സൌന്ദര്യവും സൌകര്യവും ഉടമപ്പെടുത്തി തരുമാറാകട്ടെ........ആമീന്‍
ഇതിനര്‍ത്ഥം, ഞാന്‍ ആ ആക്രമണത്തെ ന്യായീകരിക്കുന്നു  എന്നല്ല, അതിനു ശേഷം ഇസ്ലാമിനെ കുറിച്ചു ,ഒരു സാധാരണ മതം എന്ന നിലയില്‍ അറിയുന്ന സാധാരണ അമുസ്ലീംകള്‍ ഈ ദീനിനെ ഇത്രയധികം വെറുപ്പോട് കൂടി കാണുവാന്‍ തുടങ്ങിയത്, എനിക്കു തോന്നുന്നു  ഈ 9/11 നു ശേഷമാണ് ...

Thursday, August 18, 2011

കുറ്റവാളികളെ ഊഹിക്കുന്ന മാധ്യമ സംസ്കാരം, ഇരകളെ അപമാനിക്കുന്നു ; യൂ.എന്‍ .പ്രതിനിധി.

അസ്സലാമു അലൈക്കും
നോര്‍വേ കൂട്ടക്കുരുതി റിപോര്‍ട്ട് ചെയ്ത, ഇസ്ലാമോഫോബിയ  യുടെ അസുഖമുള്ള മുഴുവന്‍ പത്രക്കാര്‍ക്കുമെതിരെയാണ് ജൂലൈ 26 നു യു .എന്‍ മതസ്വാതന്ത്രിയ -പ്രത്യേക പ്രതിനിധി  യുടെ ആഞ്ഞടിച്ചത്...
( ഈ വാര്‍ത്ത islamonline  ല്‍ വായിച്ചപ്പോള്‍ എനിക്കു ആദ്യം ഥോന്നിയത്., അല്ലാഹ്....മ്മടെ യു.എന്‍. നു ഇങ്ങനെയും ഒരു ഡിപാര്‍ട്ട്മെന്‍റ് ഉണ്ടോ....?)
(ഈ ഫോട്ടോവള്ളിക്കുന്നന്‍റെ  ബ്ലോഗ് ല്‍ നിന്നും അടിച്ചു മാറ്റിയതാണ്ബഷീറിക്ക എന്‍റെ പേരില്‍ മോഷണക്കുറ്റം ചാര്‍ജ് ചെയ്യാതിരിക്കട്ടെ ....ആമീന്‍)
        
  ഇതൊരു സാമ്പിള്‍  മാത്രം....മലയാളത്തിന്റെ  വല്യമുത്തശ്ശി കൃത്യമായി പറഞ്ഞില്ലെങ്കിലും കൊച്ചു മുത്തശ്ശി ഇത്രയും പറഞ്ഞൊപ്പിച്ചു ," ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണം ഉണ്ടാകുമെന്ന് ഇന്‍റലിജെന്‍സ് ഒരു മാസം മുമ്പു റിപോര്‍ട്ട് കൊടുത്തിരുന്നു." എന്നു. യൂറോപ്പില്‍ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല കാര്യങ്ങള്‍ ...ഒരു ന്യൂസ് ചാനല്‍ ഇസ്ളാമിക ഭീകരവാദ ആക്രമണത്തിന് വിദഗ്ദനെ വിളിച്ച് ചര്‍ച്ച ആരംഭിച്ചു...കാര്‍ണങ്ങള്‍ നീണ്ടു.....പ്രവാചനെ (സ.) നെ  അധിക്ഷേപിക്കാന്‍ 'ശ്രമിച്ച' കാര്‍ട്ടൂണ്‍, നോര്‍വേയ് സേനയുടെ അഫ്ഗാനിലെ സാന്നിധ്യം........അങ്ങനെ നീണ്ടു കാര്യങ്ങള്‍... സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നപ്പോള്‍ ഒരു ക്ഷമാപണമോ ...വേണ്ട, ഒരു  തിരുത്തോ കൊടുക്കുവാന്‍ പോലും ഈ മാന്യ ചാനെലുകളും പത്രക്കാരും ധൈര്യം കാണിച്ചില്ല .(കടപ്പാട്-വള്ളിക്കുന്നന്‍-)
    ഈ കാര്യമാണ് ഹൈനെര്‍ ബീലെഫെഡ് പത്രക്കാരോടു പറഞ്ഞത്......ഹോ....ഇന്ന് മുതല്‍ ഈ പറഞ്ഞ ചാനലുകാരും പത്രക്കാരും ഇസ്ലാമിനെ കുറിച്ചുള്ള കള്ളക്കഥ പ്പ്രചാരണം നിര്‍ത്തിയേക്കാം ..എന്നു എഡിറ്റോറിയല്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനിച്ചോ.... എന്നു നിങ്ങള്‍ എന്നോടു ചോദിക്കരുത്.....ഞാന്‍ അറിഞ്ഞ ഒരു കാര്യം നിങ്ങളുമായി പങ്കുവച്ചു.. അത്രമാത്രം....
     

Sunday, August 14, 2011

ഒരു വാര്‍ത്ത അര്‍ജെന്‍റീന യില്‍ നിന്നും, ആശ്വാസത്തിന്റെ നെടുവീര്‍പ്പും

അസ്സലാമു അലൈക്കും,....
                      ഇക്കുറി മുസ്ലിം ലോകത്തെ  എന്നല്ല , ലോകത്തെ തന്നെ ഞെട്ടിച്ചു അര്‍ജെന്‍റീന എന്ന ലാറ്റിന്‍  അമേരിക്കന്‍ രാജ്യം ...
ഇനി മുതല്‍  അര്‍ജെന്‍റീന യിലെ മുസ്ലിം സ്ത്രീകള്‍ക്ക് മാനമായി 'ഔറത്ത്' മറച്ചു പുറത്തു പോകാം. അവിടത്തെ ഗവണ്‍മെന്‍റ് മുസ്ലിം സ്ത്രീകള്‍ക്ക് പൊതുസ്ഥലത്ത് ഹിജാബ് ധരികുവാന്‍ അവകാശം വക വെച്ചു കൊടുത്തിരിക്കുന്നു.അവര്‍ക്ക് പാസ്പോര്‍ട്ടിലും മറ്റ് സ്റ്റേറ്റ് ഐ ഡി കളിലും  ഹിജാബ് ധരിച്ചു പ്രത്യപ്പെടാനും പുതിയ നിയമം അനുവാദം നല്‍കുണ്ടത്രേ..
രാജ്യത്തെ മുസ്ലിം ഹൃദയങ്ങളില്‍ നിന്നും, പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍ണാണ്ടെസിനു അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്.
                        അമേരിക്ക ഫ്രാന്‍സ് ....തുടങ്ങിയ ആന്‍റി ഇസ്ലാമിക് സഖ്യകക്ഷികളുടെ പ്രതികരണം അറിവായിട്ടില്ല.ഇവരെല്ലാം ചേര്‍ന്ന്  അര്‍ജെന്‍റീന യെ മൂക്കില്‍ വലിച്ചു കേറ്റിക്കളയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.  

Friday, August 12, 2011

വൈറ്റ് ഹൌസ് ലെ നോമ്പു തുറ

അസ്സലാമു അലൈക്കും
ഇക്കഴിഞ്ഞ ബുധനാഴ്ച വൈറ്റ് ഹൌസില്‍ വച്ച്, ആണ്ടു  തോറും നടത്താറുള്ള നോമ്പുതുറ നടത്തിയതായിട്ടാണ് വിവരം ....നല്ലത്.... അല്ലാതെന്തു പറയാന്‍.......!
നോമ്പുതുറപ്പിക്കല്‍ വളരെ വലിയ പുണ്യമുള്ള ഒരു കര്‍മ മാണെന്ന് ആര്‍കും സംശയം ഇല്ലല്ലോ....! _(ഇനി വളരെ  വലിയ പുണ്യ പ്രവൃത്തികള്‍ മാത്രം ചെയ്യുന്ന , ചുരുങ്ങിയത് 5 ലക്ഷം കുട്ടികളെ കൊന്നു തള്ളിയ അമേരിക്കന്‍ ഭരണകൂടം വിളിച്ച സദ്യക്ക് പോയി വെട്ടി വിഴുങ്ങാവോ .. എന്നു ലോക്കലും ഇന്‍റര്‍നാഷനലുമായ മുസ്ലിയാക്‍ന്മാരോടു പോയി ചോതിക്ക് )
                        മുകളിലെ വീഡിയോ, ഷേഖ് ബറകത്ത് ഹുസൈന്‍ അല്‍ ഒബാമ യുടെ ഇഫ്താര്‍ പ്രഭാഷണം ആണ്.അടുത്ത് വരുന്ന,  9/11 വര്‍ഷികത്തിനെ മുന്‍ നിര്‍ത്തി സംസാരിച്ചത് മനപ്പൂര്‍വം ആകാതിരിക്കാതിരിക്കാനിടയില്ല...........
                        ഒരു മനോരമ ന്യൂസ് സ്റ്റോറി യുടെ കെട്ടും മട്ടും  അവകാശപ്പെടാവുന്ന അഭിസംബോധനയില്‍, 9/11 ആക്രമണത്തില്‍ രക്തസാക്ഷി കളായ മുസ്ലിം ,പോലീസ് ,മറ്റ് ഗവ. ജോലിക്കാരെയും പ്രത്യേകം സ്മരിച്ചു.
                 ഇതോടെ, ഏകദേശം ഒരു നൂറ്റാണ്ടു പഴക്കമുള്ള അമേരിക്ക യുടെയും യൂറോപ്പിന്റെയും ആന്‍റി മുസ്ലിം മനോഭാവവും ഇസ്ലാമോഫോബിയ യും പിന്‍വലിച്ചു എന്നു , പ്രഭാഷണം വളരെ ശ്രദ്ധയോടെ ശ്രവിച്ച ക്ഷണിക്കപ്പെട്ട ഗസ്റ്റ് കള്‍ക്ക് കേള്‍ക്കാന്‍  കഴിഞ്ഞില്ലെന്നാണ് ലേറ്റസ്റ്റ് വിവരം അത് പ്രതീക്ഷിച്ച ഒരു ചെറിയ ന്യൂനപക്ഷം നിരാശരായതായും സ്ഥിരീകരികാത്ത റിപോര്‍ട്ട് കല്‍ ഉണ്ടത്രേ.....
                പിന്നെ , ഒബാമയുടെ ഇഫ്താറിനെതിരെ 'മദ-ഭ്രാന്തന്‍മാരും പ്രാന്തികളും പേന ഉന്തി തുടങ്ങിയിട്ടുണ്ട് പമേല്‍ ഗെല്ലാര്‍, റോബെര്‍ട് സ്പെന്‍സര്‍...അങ്ങനെ കുറച്ചു നീളും പേരുകള്‍ 

Thursday, August 11, 2011


അസ്സലാമു അലൈക്കും,
അറിയുമോ, ഈ പ്രതിഭാസത്തെ......?
കണ്ടിട്ടു ഒരു 5 പൈസ.......അല്ല .....അല്ല ഒരു 6 ,ആറര പൈസ കൂടുതല്‍ തോന്നുന്നില്ലേ........? തോന്നും ...!.തോന്നണം........ കാരണം ..., ഇദ്ദേഹമാണ് ......ടെറി ജോഃണ്‍സ്........യേത് ...ടെറി.....? യെതൂ ജോഃണ്‍സ് ...? അല്ലേ.....?

ന്നാ കേട്ടോ.....!
വേള്‍ഡ് ട്രേഡ് സെന്റെര്‍ ലാദനും കൂട്ടരും ബീമാനം ഇടിച്ചുകയറ്റിയപ്പോള്‍ , നമ്മുടെ ഈ കപ്യാര്‍ ഒരു സാഹസം കാണിച്ചു...........
അല്ലാഹു വിന്‍റെ വചനമായ കൂര്‍-ആന്‍ ചാമ്പലാക്കിയാണ് ലോകശ്രധയില്‍ വരാന്‍ ശ്രമിച്ചത് . അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെ കുപ്രസിദ്ധനായ, ഈ പാതിരി യുടെ പുതിയ വാര്‍ത്തയാണ് ഇക്കുറി ഈ റമദാന്‍ ലെ ആദ്യ പോസ്റ്റ്.
ടെറി ജോണ്‍ 9/11 ന്ടെ വാര്‍ഷികത്തില്‍ , സെപ്തംബര്‍ 11നു ഗ്രൌണ്ട്സീറോ യിലേക്ക് പദയാത്ര സങ്ഘടിപ്പിക്കുന്നു വത്രെ.....! എന്നിട്ട് മാര്‍ച്ചും ഏപ്രിലുമൊക്കെ കഴിഞ്ഞു നടക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് റാഡിക്കല്‍ ഇസ്ലാം എന്ന വിഷയത്തില്‍ മാന്യ ടെറി ജോണ്‍ നെടുങ്കന്‍ പ്രസങ്ങം കാച്ചുന്നതായിരികും.

കൂട്ടത്തില്‍ പറയണമല്ലോ , പുള്ളിക്ക് മൊത്തം കാക്കന്മാരെ കുറിച്ചും മോശം അഭിപ്രായം ഇല്ല കേട്ടോ.........!