Monday, November 5, 2012

 സഖര്‍ ന്റെ മകന്‍ അബ്ദുല്‍ റഹ്മാന്‍ , അബൂ ഹുറൈറ ആയ  കഥ (ചരിത്രം )




               അന്നും എന്നത്തേയും  പോലെ ,അബ്ദുര്‍റഹ്മാന്‍ , നബി(സ)യുടെ സന്നിധിയിലേക്ക് പുറപ്പെടാന്‍ തന്റെ വസ്ത്രം ധരിക്കാന്‍ എടുത്തപ്പോള്‍ അതിന്റെ നീളന്‍ കുപ്പായക്കായ്യിന്റെ ഉള്ളില്‍ ഒരു പൂച്ചക്കുഞ്ഞ് കിടന്നു സുഖമായി ഉറങ്ങുന്നു ...! വലിയ വിശാലമായ കുപ്പായക്കൈ ഉള്ള വസ്ത്രം ,ആ കുഞ്ഞിനെ ഉണര്‍ത്താതെ ധരിച്ചു കൊണ്ട് , അദ്ദേഹം തങ്ങളുടെ സന്നിധിയിലേക്ക് പുറപ്പെട്ടു .... സദസ്സിലെത്തിയതും , നബി തങ്ങള്‍ (സ) കൈ ഉയര്‍ത്തി ഉറക്കെ വിളിച്ചു ..."യാ അബാ ഹുരൈരാ.....(പൂച്ച ക്കുഞ്ഞിന്റെ പിതാവേ ...)",
         സദസ്സ് പിരിഞ്ഞതും അബ്ദുര്‍റഹ്മാന്‍ , മറ്റു സ്വഹാബാക്കളോട് പ്രഖ്യാപിച്ചു ...ഇന്ന് മുതല്‍ ഞാന്‍ അബൂ ഹുറൈറ എന്ന് വിളിക്കപ്പെടട്ടെ....! എന്റെ പ്രവാചകന്‍ (സ) ,എന്നെ വിശേഷിപ്പിച്ചതാനങ്ങനെ ...അത് മതി എനിക്ക്......!
       പിന്നീട് ഏറ്റവും കൂടുതല്‍ ഹദീഥ് നിവേദകരുടെ ഗണത്തില്‍ പെട്ട ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതും ഇതേ.. അബൂ ഹുറൈറ തന്നെ......!


(സെന്‍ട്രല്‍ ജും-അ മസ്ജിദ് ഇമാം, ഹാഫിദ് നൌഫല്‍ കൌസരി യുടെ , 31.10.12 ,ഞായറാഴ്ചയിലെ ഖുര്‍-ആന്‍ ക്ലാസ്സില്‍നിന്നും...)









Friday, October 12, 2012

വാനലോകത്തും പുകള്‍ ‍കേട്ട വിനയവും തൌഹീദും.....

                   പ്രവാചകന്‍ മുഹമ്മദ്‌ (സ) ഉം ജിബ്‌രീല്‍ (അ) ഉം ഒരുമിച്ചിരുന്ന സമയത്ത് ,മഹാനായ അബൂ ദര്രുല്‍ ഗിഫ്ഫാരി (റ) കടന്നു വന്നു. അദ്ദേഹം വരുന്നത് കണ്ട ജിബ്‌രീല്‍(അ) , അബൂ ദര്രുല്‍ ഗിഫ്ഫാരി വരുന്നുണ്ടല്ലോ, എന്ന് പറഞ്ഞു. മഹാനായ പ്രവാചകന്‍ (സ) ചോദിച്ചു, "എന്റെ സ്വഹാബിയെ ഞാന്‍ പരിചയപ്പെടുത്താതെ താങ്കള്‍ അറിയണമെങ്കില്‍, (പേര് പറഞ്ഞു ബഹുമാനിക്കണമെങ്കില്‍,) അതിനു തക്കതായ കാരണം കാണുമല്ലോ...?മറുപടി പറഞ്ഞ ജിബ്‌രീല്‍ (അ), അബൂ ദര്ര് ഭൂമിയില്‍ മാത്രമല്ല വാനലോകതും പ്രശസ്തനാനെന്നു കൂട്ടിച്ചേര്‍ത്തു അതിനുകാരണവും മഹാന്‍ (അ) വെളിപ്പെടുത്തി....
                     
                                 1).      അബൂ ദര്ര്‍ ന്റെ വിനയം തന്നെ
                                 2).      അദ്ദേഹം പതിവാക്കിയിരുന്ന സൂറത്തുല്‍ ഇഖ്‌ലാസ് ...(മലക്കുകളുടെ ഏറ്റവും ഇഷ്ട അധ്യായങ്ങളില്‍ ഒന്നാണത്രേ ഇത്.....ഇതേ കാരണമാണ് 70000 ത്തോളം മലക്കുകള്‍ മു-അവിയതു ബുനു മു-ആവിയ (റ) വിന്റെ മയ്യിത്ത് നിസ്കാരത്തിനു ഹാജരായത്തിനു പിന്നിലെ സംഗതിയും....)
                         
                            അല്ലാഹു (സുബുഹാനഹു വ ത-അലാ വ ലാ-ഇലാഹ ഇല്ലാഹൂ)  അവിടുന്നിന്റെ പരിശുദ്ധ ഖലാം ആയ ഖുര്‍ആനിനോടുള്ള ബാധ്യത നിറവേറ്റിയവരുടെ കൂട്ടത്തില്‍ നാളെ നമ്മെയും ഹാജരാക്കണമെങ്കില്‍ നാം പരിശ്രമിക്കണം.......
                            ഒരു ദിവസം ഓതിയിരിക്കേണ്ട അധ്യായങ്ങളില്‍ ചിലത് താഴെയുണ്ട്....,


              സൂറത്ത്സജദ(32), സൂറത്ത് യാസീന്‍ (36),ദുഖാന്‍ (44),അറഹ്മാന്‍ (55),വാഖി-അ(56),മുല്‍ക്ക് (67), നബ-(78).......
                     അല്ലാഹു,  ഖുര്‍-ആനിനെ  വേണ്ടവിധം ഉപയോഗപ്പെടുത്തിയ ഭാഗ്യവാന്മാരില്‍ നമ്മെയും പെടുത്തട്ടെ........ആമീന്‍

Tuesday, October 9, 2012

'അസൂയ'.......!

                                ഹുജ്ജതുല്‍ ഇസ്ലാം ഇമാം ഗസ്സാലി (റ) വിവരിക്കുന്നു....ഇമാം മുഹമ്മദുബ്നു സീരീന്‍ തങ്ങള്‍ പറഞ്ഞു, "എനിക്ക് ആരോടും അസൂയയില്ല" ....ശേഷം അദ്ദേഹം വിശദീകരിക്കുന്നു , ഭൂമിയില്‍ രണ്ടു വിഭാഗം ആളുകളാണ് ഉള്ളത് ,സ്വര്‍ഗാവകാശികളും നാരകാവകാശികളും . ഞാനസൂയ വെക്കുന്ന ആള്‍ സ്വാര്‍ഗാവകാശി ആണെങ്കില്‍ ,അത് അല്ലാഹുവിന്റെ സ്നേഹിതനോട് അസൂയ വെച്ചവനായി ഫലത്തില്‍ അല്ലാഹുവിനോട് അഹിതം പ്രവര്‍ത്തിച്ചവനായി, ഇനി അതല്ല, അയാള്‍ നരകത്തിന്റെ അവകാശമാനെങ്കില്‍ ഞാനെന്തിനു അസൂയപ്പെടണം.....?!
                                 എത്ര മികച്ച ചിന്ത.....!അല്ലാഹു അവന്റെ സൃഷ്ടികളോട് അസൂയപ്പെടുന്ന നിസ്സാരമായ അവസ്ഥയെ തൊട്ടും ഏതെങ്കിലും അസൂയാലുവിന്റെ അസൂയയെ തൊട്ടും നമ്മെ സംരക്ഷിക്കട്ടെ.....ആമീന്‍.
                                  (നമുക്ക് ആരോടെങ്കിലും അസൂയ തോന്നുന്നതിനെ തൊട്ടു തടയാന്‍ സൂറത്തുല്‍ ഇന്ഷിറാഹും, നമ്മോട് ആര്‍ക്കെങ്കിലും അസൂയ തോന്നുന്നതിനെ തടയാന്‍ സൂറത്തുല്‍ ഫലഖും നമ്മെ സഹായിക്കും. ഇവകള്‍ ദിനവും രാവിലെയും രാത്രിയും പതിവാക്കുക....അല്ലാഹു ഇരു വീട്ടിലും സമാധാനം തരട്ടെ....ആമീന്‍)

Monday, June 11, 2012

വരുമോ ....ഇന്ത്യയിലും മുതവ്വാ പോലീസ്‌....?


മുസ്ലിം പ്രദേശങ്ങളില്‍ മുസ്ലിം പോലീസ് ...............                                                                                                                       അസ്സലാമു അലൈകും,
    ഒരു ശുപാര്‍ശ , അതും സച്ചാര്‍ കമ്മീഷന്റെ വക....!
മുസ്ലിം ന്യൂനപക്ഷത്തിന്റെ അരക്ഷിത ബോധം കണക്കിലെടുത്താണത്രേ...സച്ചാര്‍ കമ്മീഷന്‍ ഈ നിര്‍ദേശം വെച്ചത്.....!മറ്റൊന്നും അവര്‍ കണക്കിലെടുത്തത് , സേനയിലുള്ള മുസ്ലിം കളുടെ ദയനീയ അനുപാതവുമാനത്രേ....!അതായത് മുസ്ലിം കല്‍ ഭൂരിപക്ഷം അധിവസിക്കുന്ന സ്ഥലങ്ങളില്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ എങ്കിലും മുസ്ലിം ആയിരിക്കുക എന്നതാണ് നിര്‍ദേശം...
    ഏതായാലും ഈ ജൂണ്‍ മാസത്തോടെ നടപ്പാക്കാനാണ് സംസ്ഥാന സര്കാരുകളോട് കേന്ദ്രം നിര്‍ദേശിച്ചത് എങ്കിലും കേരളം അടക്കം ആരും ഇതുവരെ അതിനു ശ്രമിച്ചിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍....
    മറ്റു സംസ്ഥാനങ്ങളുടെ കാര്യം ,ഗുജറാത്ത്‌ അടക്കം അവര്‍ക്ക് വിട്ടുകൊണ്ട് ,എനിക്ക് മനസ്സിലായത്‌ ഇവിടെ കുറിക്കുന്നു......,;

കേരളത്തില്‍ എവിടെയും അത്തരമൊരു സാഹചര്യം നിലവിലില്ല ...      സുഹൃത്തുക്കളെ ...നിങ്ങള്‍ പ്രതികരിക്കൂ... നിങ്ങള്‍ കാണുന്ന, അനുഭവിക്കുന്ന കേരളത്തില്‍ ഇങ്ങനെ ഒരു മത-പോലീസ് ന്റെ ആവശ്യമുണ്ടോ.....? പകരം പോലീസിന് കുറച്ചുകൂടി മാനവിക മുഖം ,പ്രത്യേകിച്ച് താടി- തൊപ്പികളോട്, നല്‍കാവുന്നതാണ്